മഴമുകില്‍ പാട്ട് മൂളുന്നു പിന്നെയും
അറിയുകില്ലേത് രാഗമാണെന്നതും
പറയുമെങ്കിലും നീയതെന്‍ ഹൃത്തിലെ
പ്രണയ സംഗീതമാണ് നീ കേള്‍ക്കുക
അകലെയോര്‍മ്മ തന്‍ ഇളവെയില്‍ ചില്ലയില്‍
പ്രണയ സ്വപ്‌നങ്ങള്‍ പൂവിട്ടു നില്‍ക്കവേ
തളിര്‍ മരകൊമ്പില്‍ ഉയിരുകള്‍ ചേര്‍ക്കും
ഇണകള്‍ നാമെന്നു നീ ചൊടിയ്ക്കുന്നു
അരുത് നീ നിന്‍റെ ഹൃദയ രേഖയില്‍
കനവിനാല്‍ നെയ്ത പ്രണയ കൌതുകം
വിരുതനാം കാല മാന്ത്രികന്‍ കാട്ടുമാ
ജാലവിദ്യയില്‍ മാഞ്ഞു പോകില്ലയോ
പുലരി മെല്ലെ തുടുത്തു മായുന്നിതാ
കനലൂരുക്കുന്നു വാനിന്‍റെ നെഞ്ചകം
ഉലയിലൂതി പഴുപ്പിച്ചു ഭൂമിതന്‍
പ്രണയ സ്വപ്നം കവര്‍ന്നു പോകുന്നുവോ
കതിര് കൊത്തിപ്പറക്കുന്നു പിന്നെയും
പതിര് കാണാതെ പോകുന്ന ജീവിതം
വെയില്‍ വെളിച്ചത്തില്‍ ഇടറി നീങ്ങുന്നു
വ്രണിത സ്വപ്നവും വ്യെഥിതമെന്‍ മോഹവും
ഒരു കിനാവിന്‍റെ നൂലിഴത്തുമ്പിലായ്
വിരല്‍ കൊരുത്തെന്‍റെ ചാരത്തിരുന്നു നീ
മൃദുല ചുംബനം കൊണ്ടെന്‍റെ നെഞ്ചിലെ
മുറിവുണക്കുമോ സ്നേഹാര്‍ദ്ര യാമിനീ ...
അറിയുകില്ലേത് രാഗമാണെന്നതും
പറയുമെങ്കിലും നീയതെന്‍ ഹൃത്തിലെ
പ്രണയ സംഗീതമാണ് നീ കേള്‍ക്കുക
അകലെയോര്‍മ്മ തന്‍ ഇളവെയില്‍ ചില്ലയില്‍
പ്രണയ സ്വപ്‌നങ്ങള്‍ പൂവിട്ടു നില്‍ക്കവേ
തളിര്‍ മരകൊമ്പില്‍ ഉയിരുകള്‍ ചേര്‍ക്കും
ഇണകള്‍ നാമെന്നു നീ ചൊടിയ്ക്കുന്നു
അരുത് നീ നിന്‍റെ ഹൃദയ രേഖയില്‍
കനവിനാല്‍ നെയ്ത പ്രണയ കൌതുകം
വിരുതനാം കാല മാന്ത്രികന്‍ കാട്ടുമാ
ജാലവിദ്യയില്‍ മാഞ്ഞു പോകില്ലയോ
പുലരി മെല്ലെ തുടുത്തു മായുന്നിതാ
കനലൂരുക്കുന്നു വാനിന്‍റെ നെഞ്ചകം
ഉലയിലൂതി പഴുപ്പിച്ചു ഭൂമിതന്‍
പ്രണയ സ്വപ്നം കവര്‍ന്നു പോകുന്നുവോ
കതിര് കൊത്തിപ്പറക്കുന്നു പിന്നെയും
പതിര് കാണാതെ പോകുന്ന ജീവിതം
വെയില്‍ വെളിച്ചത്തില്‍ ഇടറി നീങ്ങുന്നു
വ്രണിത സ്വപ്നവും വ്യെഥിതമെന്‍ മോഹവും
ഒരു കിനാവിന്‍റെ നൂലിഴത്തുമ്പിലായ്
വിരല്‍ കൊരുത്തെന്‍റെ ചാരത്തിരുന്നു നീ
മൃദുല ചുംബനം കൊണ്ടെന്‍റെ നെഞ്ചിലെ
മുറിവുണക്കുമോ സ്നേഹാര്‍ദ്ര യാമിനീ ...
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ