2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

ഗുല്‍മോഹര്‍

















ശിഖരങ്ങൾ നിറയെ വസന്തം നിറച്ച ഗുൽമോഹറുകൾ കുട പിടിച്ച വഴിത്താരയിലായിരുന്നു അവൾ അവനെ ആദ്യം കണ്ടതും ,പ്രണയം മൊട്ടിട്ടതും പോകെ പോകെ ഗുൽമോഹറുകൾ മിക്ക പ്രണയങ്ങൾക്കും സാക്ഷികൾ ആണെന്നും അങ്ങകലെ കുന്നിൻ ചെരുവുകളിൽ പ്രണയം ഉറങ്ങുന്നുവെന്നും അവിടെ മൈലാഞ്ചിക്കാടുകളിൽ പ്രണയ ക്കനവുകൾ പൂക്കാറൂണ്ടെന്നും പ്രണയ മഴകൾ പെയ്യിയ്ക്കാറുണ്ടെന്നും അവൻ അവളോട്‌ .. അവിടെയാണ് പ്രണയം സുന്ദരവും ഹൃദ്യവും യഥാർഥവും ആകുന്നതെന്നും ..അവൻ ..അവൾ പാവം ..കുന്നിൻ ചെരുവിൽ അവനോടു ചേർന്നിരുന്നു മൈലാഞ്ചിക്കാടുകൾ നോക്കി ചോദിച്ചു ..എപ്പോഴാണ് അവിടെ പ്രണയം മഴ പെയ്യിയ്ക്കുന്നത് :..അവൻ പതിയെ അവളുടെ കവിളിൽ വിരൽ തൊട്ടു പറഞ്ഞു ..ഞാൻ നിന്റെ അടുത്തുള്ളപ്പോഴെല്ലാം..നിന്റെ മിഴികളിലൂടെ ചൊടികളിലൂടെ ഹൃദയമിടിപ്പുകളിലൂടെ മൈലാഞ്ചിക്കാടുകളിൽ പ്രണയ മഴ പൊഴിയും ..സംശയമുണ്ടെങ്കിൽ നീയൊന്നു മിഴികൾ പൂട്ടി ചെവിയോർക്കു...ഒന്നും മനസ്സിലായില്ലെങ്കിലും അവൾ മെല്ലെ മിഴികളടച്ചു... മഴകാത്തിരുപ്പിന്റെ ആവർത്തനങ്ങൾക്കൊടുവിൽ അവളിപ്പോൾ ഓര്മ്മകളുടെ വാതായനങ്ങൾ അടച്ചു പൂട്ടി മൈലാഞ്ചിക്കാടുകൾ പ്രണയ മഴ പെയ്യിയ്ക്കുന്നത് നോക്കി കുന്നിൻ ചെരുവിൽ അലഞ്ഞു നടപ്പാണ്.... ഗുൽമോഹറുകളുടെ നിഴൽ പറ്റി കുന്നിൻ ചെരുവുകളെ കുറിച്ച് ,മൈലാഞ്ചിക്കാടുകളെ കുറിച്ച്, മഴക്കനവുകളെ കുറിച്ച് ആവര്ത്തന വിരസ്സതയില്ലാതെ പറഞ്ഞു പറഞ്ഞു അവനും ..
.
                                                               ഷീജാ അനില്‍ 

    അഭിപ്രായങ്ങളൊന്നുമില്ല:

    ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ