കുട്ടിക്കാലത്തെ കൌതുകമായിരുന്നു
ചുവന്ന കുപ്പിവളകള്‍
കൌമാരത്തില്‍ അത് കൈകളില്‍
അണിയാനുള്ള ഭ്രമമായി മാറി
പിന്നൊരിയ്ക്കല്‍ നിന്റെ കൈകളില്‍
അമര്‍ന്നു ഞെരിഞ്ഞ് പൊട്ടിയടര്‍ന്ന
വളപ്പൊട്ടുകളാല്‍ ചോര പൊടിഞ്ഞ
കൈത്തണ്ടയില്‍ നീ ചുണ്ടുകള്‍ ചേര്‍ത്തപ്പോള്‍
കുപ്പിവളകള്‍ എന്‍റെ ഓര്‍മ്മകളില്‍
ലഹരിയായി
പക്ഷെ ഇന്ന് ജീവിതം കുപ്പിവളകള്‍ പോലെ
തകര്‍ന്നുടഞ്ഞു മനസ്സിനെ മുറിവേല്‍പ്പിച്ചു
രക്തം ചിന്തുമ്പോള്‍ ആദ്യമായി
കുപ്പിവളകള്‍ നിര്‍വചനം നഷ്ടപ്പെട്ടവയായി..
ഷീജാ അനില്‍
ചുവന്ന കുപ്പിവളകള്‍
കൌമാരത്തില്‍ അത് കൈകളില്‍
അണിയാനുള്ള ഭ്രമമായി മാറി
പിന്നൊരിയ്ക്കല്‍ നിന്റെ കൈകളില്‍
അമര്‍ന്നു ഞെരിഞ്ഞ് പൊട്ടിയടര്‍ന്ന
വളപ്പൊട്ടുകളാല്‍ ചോര പൊടിഞ്ഞ
കൈത്തണ്ടയില്‍ നീ ചുണ്ടുകള്‍ ചേര്‍ത്തപ്പോള്‍
കുപ്പിവളകള്‍ എന്‍റെ ഓര്‍മ്മകളില്‍
ലഹരിയായി
പക്ഷെ ഇന്ന് ജീവിതം കുപ്പിവളകള്‍ പോലെ
തകര്‍ന്നുടഞ്ഞു മനസ്സിനെ മുറിവേല്‍പ്പിച്ചു
രക്തം ചിന്തുമ്പോള്‍ ആദ്യമായി
കുപ്പിവളകള്‍ നിര്‍വചനം നഷ്ടപ്പെട്ടവയായി..
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ