2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

ആ ദിവസ്സം

ഇന്നായിരുന്നു ആ ദിവസ്സം. ഞാൻ അഹങ്കാരം എന്ന് ദ്യോതിപ്പിയ്ക്കാൻ വേണ്ടി എടുത്തണിഞ്ഞതും നീ അഹങ്കാരം എന്ന് നിനച്ചതുമായ ആ മുഖാവരണം വലിച്ചെറിഞ്ഞു മേനിപറച്ചിലിന്റെയും പൊങ്ങച്ചങ്ങളുടെയും ബിരുദങ്ങൾ ഉപേക്ഷിച്ചു ശൂന്യതയുടെ ഭാണ്ഡം നിന്റെ മുന്നിൽ തുറന്നു കാട്ടി ഒരു ഭിക്ഷാടകയെ പോലെ നിന്റെ മുന്നിൽ കാരുണ്യത്തിനായി കൈ നീട്ടി നിന്ന ദിവസ്സം.ഇറ്റി വീണൊരു മിഴിനീര് തുള്ളി തുടയ്ക്കാൻ നീട്ടിയ ചൂണ്ടാണി വിരൽ പിൻ വലിച്ചു വിടര്ന്ന ചിരി തൂകി തള്ള വിരൽ ഉയര്ത്തികാട്ടി തോളത്തു തട്ടി നീ മടങ്ങുന്നത് നിസ്സംഗതയോടെ നോക്കി നിന്നെങ്കിലും ഇപ്പോൾ ഞാൻ അറിയുന്നുണ്ട് ആ ചിരി അതെന്റെ മനസ്സിൽ പാകിയ ആശ്വസങ്ങളുടെ കുളിരലകൾ. പ്രതീക്ഷകളുടെ തിരിനാളങ്ങൾ  

ഷീജാ അനില്‍ 

                                                                    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ