കാലമുരുളുന്നുണ്ട് കാലച്ചക്രത്തിലൊരു
കടലാഴമറിയുന്ന കര തേടി ഉഴറുന്ന
കടലാസ്സു കപ്പലൊന്നാടി ഉലയുന്നുണ്ട്
അതിനുള്ളില്‍ നീ നൊന്തു പിടയുന്ന മനമോടെ
നിലതെറ്റി വീഴുന്നതറിയുന്നുമുണ്ട് ഞാന്‍
നോവിന്നഗാധ സമുദ്രത്തിലൂടെ ഞാന്‍
നിന്നിലെയ്ക്കെത്തുവാന്‍ പാത തിരയുന്നു
ആദ്യമായ് നാം കണ്ട മഴയോര്‍മ്മ പോലെ നിന്‍
മിഴി പെയ്തു നിറയുന്നു തോരാതെ തീരാതെ
അരുതെന്ന് ചൊല്ലുവാന്‍ ആശിച്ചു നീങ്ങവേ
ഇരുളാഴി വന്നെന്നെ അലയായി മൂടുന്നു
മിഴി തുടച്ചകലേയ്ക്ക് പിന്തിരിഞ്ഞകലവേ
പിരിയാതെന്‍ നിഴല്‍ മാത്രം ഒപ്പം വിതുമ്പുന്നു
ഷീജാ അനില്‍
കടലാഴമറിയുന്ന കര തേടി ഉഴറുന്ന
കടലാസ്സു കപ്പലൊന്നാടി ഉലയുന്നുണ്ട്
അതിനുള്ളില്‍ നീ നൊന്തു പിടയുന്ന മനമോടെ
നിലതെറ്റി വീഴുന്നതറിയുന്നുമുണ്ട് ഞാന്‍
നോവിന്നഗാധ സമുദ്രത്തിലൂടെ ഞാന്‍
നിന്നിലെയ്ക്കെത്തുവാന്‍ പാത തിരയുന്നു
ആദ്യമായ് നാം കണ്ട മഴയോര്‍മ്മ പോലെ നിന്‍
മിഴി പെയ്തു നിറയുന്നു തോരാതെ തീരാതെ
അരുതെന്ന് ചൊല്ലുവാന്‍ ആശിച്ചു നീങ്ങവേ
ഇരുളാഴി വന്നെന്നെ അലയായി മൂടുന്നു
മിഴി തുടച്ചകലേയ്ക്ക് പിന്തിരിഞ്ഞകലവേ
പിരിയാതെന്‍ നിഴല്‍ മാത്രം ഒപ്പം വിതുമ്പുന്നു
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ