ഒരിയ്ക്കല്‍ പോലും ഞാന്‍ കണ്ടിരുന്നില്ല
ആ മിഴികളില്‍ ഒരു പ്രണയാര്‍ദ്രതയുടെ നനവ്
ചൊടികളില്‍ എവിടെയെങ്കിലും
ഒളിപ്പിച്ചു വെച്ചൊരു നുറുങ്ങു ഇഷ്ടത്തിന്‍റെ
മൃദുഹാസം ..???? അതും കണ്ടിരുന്നില്ലാ
ചുംബനങ്ങളുടെ ആവര്‍ത്തനങ്ങളിലും
വരിഞ്ഞു കെട്ടുന്ന ആലിംഗനങ്ങളിലും
ഒരിയ്ക്കല്‍ പോലും ഉറവയെടുത്തില്ല
സ്നേഹത്തിന്‍റെ സ്നിഗ്ദ്ധത
ഒരുപാട ന്വേഷിച്ചു ഹൃദയത്തിന്‍റെ
ഉള്ളാഴങ്ങളിലെ തെളിയാതെ പോകുന്ന
സ്നേഹമളക്കാന്‍ ഒരു ഉപകരണം ...???
ഒടുവില്‍ ഒന്ന് ഞാന്‍ കണ്ടെത്തി
അങ്ങകലെ വിശാലതയിലേയ്ക്ക് തുറക്കാന്‍
ജാലകങ്ങളില്ലാത്ത ആ ഒറ്റ മുറി വീട്ടില്‍
ഇരുളില്‍ തനിച്ചിരുന്നു ചുവരുകളോട്
പതം പറഞ്ഞു നീ തേങ്ങിക്കരയുന്നത്
എന്നെയോര്‍ത്ത് മാത്രം..
ഷീജാ അനില്‍
ആ മിഴികളില്‍ ഒരു പ്രണയാര്‍ദ്രതയുടെ നനവ്
ചൊടികളില്‍ എവിടെയെങ്കിലും
ഒളിപ്പിച്ചു വെച്ചൊരു നുറുങ്ങു ഇഷ്ടത്തിന്‍റെ
മൃദുഹാസം ..???? അതും കണ്ടിരുന്നില്ലാ
ചുംബനങ്ങളുടെ ആവര്‍ത്തനങ്ങളിലും
വരിഞ്ഞു കെട്ടുന്ന ആലിംഗനങ്ങളിലും
ഒരിയ്ക്കല്‍ പോലും ഉറവയെടുത്തില്ല
സ്നേഹത്തിന്‍റെ സ്നിഗ്ദ്ധത
ഒരുപാട ന്വേഷിച്ചു ഹൃദയത്തിന്‍റെ
ഉള്ളാഴങ്ങളിലെ തെളിയാതെ പോകുന്ന
സ്നേഹമളക്കാന്‍ ഒരു ഉപകരണം ...???
ഒടുവില്‍ ഒന്ന് ഞാന്‍ കണ്ടെത്തി
അങ്ങകലെ വിശാലതയിലേയ്ക്ക് തുറക്കാന്‍
ജാലകങ്ങളില്ലാത്ത ആ ഒറ്റ മുറി വീട്ടില്‍
ഇരുളില്‍ തനിച്ചിരുന്നു ചുവരുകളോട്
പതം പറഞ്ഞു നീ തേങ്ങിക്കരയുന്നത്
എന്നെയോര്‍ത്ത് മാത്രം..
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ