പുലര്‍കാലത്തിന് തൊട്ടുമുന്പ് നിലാവ് മരിച്ചു വീഴുന്ന, ഇരുളും തണുപ്പും പുണര്‍ന്നു കിടക്കുന്ന കോട്ടയ്ക്കുള്ളില്‍ ആരോരുമറിയാതെ ഞാനെന്റെ സ്വപ്‌നങ്ങള്‍ സൂക്ഷിച്ചിരിയ്ക്കുന്നു..മഴ മേഘങ്ങള്‍ തേങ്ങിക്കരഞ്ഞു ഭൂമിയെ പുണരാത്തൊരു രാത്രിയില്‍ നക്ഷത്രങ്ങളുടെ അകമ്പടിയോടെ അമ്പിളിക്കീറിനൊപ്പം നിലാവിന്റെ നിറമാര്‍ന്ന പുടവ ചുറ്റി എന്റെ സ്വപ്നങ്ങളും ഇറങ്ങി വരും ആമ്പല്‍പൂവുകള്‍ ചന്ദ്രനെ നോക്കി പുഞ്ചിരി പൊഴിയ്ക്കുമ്പോള്‍ നക്ഷത്രങ്ങള്‍ നാണിച്ചു കണ്ണ് ചിമ്മുമ്പോള്‍ എന്റെ ഹൃദയം സ്വപ്നത്തിന്റെ വര്‍ണ്ണാഭമായ ചിറകുകളിലേറിപറന്നു വരും നിന്റെ അടുത്തേയ്ക്ക് ..നിന്റെ ഹൃദയത്തിന് മീതെ ഹൃദയം ചേര്‍ത്തു വെച്ച് ഹൃദയ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്ത് അതിന്റെ താളത്തില്‍ ലയിച്ചു എനിയ്ക്കുറങ്ങണം ഇനിയുമൊരു പുലരി വരെ ..
ഷീജാ അനില്‍
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ