2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

എവിടെയ്ക്കാ??

മാനത്തുദിച്ചൊരു മഴവില്ല് കണ്ടതിൻ

വർണങ്ങൾ തേടി പറന്ന പക്ഷീ

കണ്ചിമ്മി മാഞ്ഞൊരാ മായിക കാഴ്ചയിൽ 

കണ്‍ മിഴിച്ചോന്നു നീ നിന്നുപോയോ 

ഒരു കുഞ്ഞു കനിവിന്റെ കവിതയും പേറി ഞാൻ

നിന്നെ തലോടാൻ കൊതിച്ചു നില്ക്കെ 

ഇടനെഞ്ചിലുറയുന്ന നോവിന്റെ പാട്ടുമായ് 

ചിറകിട്ടടിച്ചുനീ പോവതെങ്ങോ..

ഷീജാ അനില്‍

                  
       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ