നീ അവശേഷിപ്പിച്ചു പോയ സ്നേഹ സൌഹൃദങ്ങളുടെ ദീപനാളം കരിന്തിരി കത്താന്‍ തുടങ്ങുന്നത് ഞാനറിയുന്നു.. ..ഇന്നെന്റെ ..പ്രഭാതങ്ങളില്‍ പൂക്കള്‍ പുഞ്ചിരിയ്ക്കുന്നില്ല ..കിളികള്‍ കലപില കൂട്ടി പാറി നടക്കാറില്ല ..ജാലകവാതിലില്‍ കൂടിയൊരു മഴക്കാറ്റ് കവിളത്തു മുത്തുന്നില്ല ..ആകാശത്തിന്റെ നീലിമ കണ്ണുകളില്‍ നിറയാറില്ല..സന്ധ്യയുടെ ശോണിമ കവിളില്‍ പതിയ്ക്കുന്നുമില്ല ..എങ്കിലും നീയൊപ്പമുണ്ടായിരുന്ന നിമിഷങ്ങളിലെ ആര്‍ദ്രമായ ചില ഓര്‍മ്മകളുടെ നിറവില്‍ ഹൃദയത്തില്‍ അറിയാതെ വിടരുന്നൊരു പുഞ്ചിരി ഒരു നിമിഷം ചുണ്ടില്‍ മിന്നിമായുന്നുണ്ട് ..കാത്തിരിയ്ക്കുന്നുണ്ട് ഞാന്‍ ഓര്‍മകളുടെ കല്പടവുകളിലൂടെ മനസ്സിനെ മേയാന്‍ വിട്ടു നിനക്ക് വേണ്ടി മാത്രം..
ഷീജാ അനില്‍
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ