2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ജീവിതമേ

ജീവിതം എത്ര പെട്ടെന്നാണ് ഗതി മാറിയൊഴുകുന്നത്..നിമിഷാര്‍ദ്ധങ്ങള്‍ക്കിടയില്‍ പോലും ..നഷ്ടങ്ങളുടെ ഒരു ഘോഷയാത്ര തന്നെയാണ് പലപ്പോഴും ജീവിതം..ഒന്നിന് മീതെ ഒന്നായീ..വേദനകള്‍ക്ക് മേല്‍ വേദനയായീ അതിങ്ങനെ ..??..ഇടയ്ക്ക് തോന്നാറുണ്ട് അങ്ങ് വിദൂരതയിലെവിടെയോ പ്രത്യാശയുടെ ഒരു നുറുങ്ങു വെളിച്ചം കാണുന്ന പോലെ .....പക്ഷെ അടുക്കും തോറും അത് അകന്നു പോയ്ക്കൊണ്ടേയിരിയ്ക്കുന്നു..പതിയെ പതിയെ അതൊരു മിഥ്യയാവുന്നു ...എങ്കിലും ജീവിതം ഒഴുകിക്കൊണ്ടേയിരിയ്ക്കുന്നു ..ദിശയറിയാതെ....അടിയൊഴുക്കുകളിലൂടെ ...നൊമ്പരങ്ങളുടെ നാള്‍ വഴികളിലൂടെ ...

                                                                                   ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ