നെറുകിലെയ്ക്കിറ്റുന്ന മഞ്ഞു നീര്‍ തുള്ളികളെ
കഴിഞ്ഞു പോയൊരു മഴക്കാലത്തിന്റെ
മധുരം മനസ്സിലൊളിപ്പിച്ചു വാരിപ്പുണരുന്നു
തൊടിയില്‍ പൂത്ത നന്തിയാര്‍ വട്ടം
ഭൂമിപ്പെണ്ണിന്റെ മുടിപ്പൂക്കള്‍ നുള്ളിയെറിഞ്ഞു
കുസൃതിയാല്‍ കണ്ണ് പൊത്തി
കളിയ്ക്കുന്ന കുളിര് പൊതിഞ്ഞെത്തിയൊരു
ധനുമാസ്സക്കാറ്റിനൊപ്പം
അറ്റ് പോയ കിനാവിന്റെ നൂലിഴകള്‍
വീണ്ടും കോര്‍ത്തിണക്കി
ആര്‍ദ്രമാം ഹിമകണം പോലെ നിന്‍
മിഴികള്‍ വിദൂരത്തെറിഞ്ഞിരിയ്കുന്നു
കഴിഞ്ഞു പോയൊരു മഴക്കാലത്തിന്റെ
മധുരം മനസ്സിലൊളിപ്പിച്ചു വാരിപ്പുണരുന്നു
തൊടിയില്‍ പൂത്ത നന്തിയാര്‍ വട്ടം
ഭൂമിപ്പെണ്ണിന്റെ മുടിപ്പൂക്കള്‍ നുള്ളിയെറിഞ്ഞു
കുസൃതിയാല്‍ കണ്ണ് പൊത്തി
കളിയ്ക്കുന്ന കുളിര് പൊതിഞ്ഞെത്തിയൊരു
ധനുമാസ്സക്കാറ്റിനൊപ്പം
അറ്റ് പോയ കിനാവിന്റെ നൂലിഴകള്‍
വീണ്ടും കോര്‍ത്തിണക്കി
ആര്‍ദ്രമാം ഹിമകണം പോലെ നിന്‍
വരവും പ്രതീക്ഷിച്ചെന്‍ ഉമ്മറക്കോലായില്‍
മിഴികള്‍ വിദൂരത്തെറിഞ്ഞിരിയ്കുന്നു
ഞാന്‍.. ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ