2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

വരികയെന്‍ പ്രണയമേ

പ്രണയം വഴിഞ്ഞൊഴുകീടും നിലാവിന്‍റെ

കരതലം മെല്ലെ തഴുകുന്ന മാത്രയില്‍

മിഴി കൂമ്പി ആലസ്യമോടെ മയങ്ങുന്ന

ആമ്പലിന്‍ ചൊടികളില്‍ തേന്‍ തുള്ളിയൂറുന്നു

പ്രിയമോടെ നീയെന്നെ നോക്കുമാ നേരത്ത്

മിഴി തമ്മിലിടയുന്നു അധരങ്ങള്‍ പുണരുന്നു

മൊഴിയറ്റു ഞാനുമീ ആമ്പലായ് മാറവേ

മനമൊന്നു പാടുന്നു പ്രിയമാര്‍ന്ന പ്രണയമേ

വരിക നീ ഇനിയുമാ ചിറകേറി വീണ്ടുമെന്

പൂമരക്കൊമ്പിലൊരു കനവുണ്ടുറങ്ങുവാന്‍..


         ഷീജാ അനില്‍ 

                                            



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ