2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

മൌനശലാകകള്‍

തോരാതെ പെയ്യുന്ന രാമഴ പോലെ

പ്രണയംഎന്ന് ഞാനും 

മഴപ്പെയ്ത്തില്‍ അലിഞ്ഞു ചേര്‍ന്ന 

പൂമ്പൊടി പോലെ പ്രണയം എന്ന് നീയും 

നമുക്കിടയില്‍ വാക്കുകള്‍ നഷ്ടമാവുകയും

മൌനത്തിന്റെ ശിലാശകലങ്ങള്‍ 

പിറവിയെടുക്കുകയും 

ചെയ്തു കൊണ്ടിരിയ്ക്കുന്നു എന്ന് നീയും 

വക്കുടഞ്ഞു ചിതറിവീണ മൌനം 

കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ

നിസ്സഹായനായി ഞാനും

             ഷീജാ അനില്‍ 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ