ഒരു സ്വപ്ന സാക്ഷാൽക്കാരത്തിന്റെ
നിർവൃതിയിൽ നമ്മൾ
കരങ്ങൾ കോർത്ത നിമിഷത്തെ
നൊടി മാത്ര കൊണ്ട് അതി ജീവിച്ചു
കാലം നടന്നു നീങ്ങും
നിർവൃതിയിൽ നമ്മൾ
കരങ്ങൾ കോർത്ത നിമിഷത്തെ
നൊടി മാത്ര കൊണ്ട് അതി ജീവിച്ചു
കാലം നടന്നു നീങ്ങും
വസന്തവും ശിശിരവും ഹേമന്തവുമെല്ലാം
നുള്ളി എറിഞ്ഞും പിന്നെ വീണ്ടും സമ്മാനിച്ചും
പ്രണയ സ്വപ്നങ്ങള്ക്ക് നിറച്ചാർത്തുകൾ നല്കിയും
പിന്നെ ചിലതെല്ലാം തല്ലിക്കൊഴിച്ചു
വിരഹവും നൊമ്പരവും
ഒരു മഴക്കാലത്തിന്റെ മഞ്ഞുകൂട്ടിൽ ആവാഹിച്ചു നല്കിയും
കാലം അതിന്റെ ജൈത്രയാത്ര തുടരും
.
പോകെപ്പോകെ മടുപ്പിന്റെ മരവിപ്പ് ബാധിച്ച
കരതലങ്ങൾ വേര്പെടുത്തി
ഒരു യാത്ര പോലും പറയാതെ നീ നടന്നകലും .
ഓർമ്മകൾ കുത്തിനിറച്ച ഭാണ്ടങ്ങളുടെ
ചുമടും പേറി തണുപ്പിന്റെ തരിപ്പ് ബാധിച്ച
കോട്ടയ്ക്കുള്ളിൽ ഞാനിരിയ്ക്കും
പോകെപ്പോകെ മടുപ്പിന്റെ മരവിപ്പ് ബാധിച്ച
കരതലങ്ങൾ വേര്പെടുത്തി
ഒരു യാത്ര പോലും പറയാതെ നീ നടന്നകലും .
ഓർമ്മകൾ കുത്തിനിറച്ച ഭാണ്ടങ്ങളുടെ
ചുമടും പേറി തണുപ്പിന്റെ തരിപ്പ് ബാധിച്ച
കോട്ടയ്ക്കുള്ളിൽ ഞാനിരിയ്ക്കും
മൌനത്തിന്റെ വാൽമീകങ്ങളിൽ മുഖം പൂഴ്ത്തി
പതിഞ്ഞ കാലൊച്ചകൾക്കായി ഞാൻ കാത്തിരിയ്ക്കും
ഒടുവിൽ.ഒരിയ്ക്കൽ ഒരു മഞ്ഞുകാലത്ത് അത് സംഭവിയ്ക്കും
വാര്ധക്യത്തിന്റെ വിറയാർന്ന വിരലുകൾ
നെറുകയിൽ പതിയ്ക്കുമ്പോൾ ഞാൻ പിടഞ്ഞുണരും
കൈമാറാൻ കഴിയാതെ പോയൊരു ചുംബനം
ബാക്കി സൂക്ഷിച്ച നീ മരവിച്ച ചുണ്ടുകളാൽ എന്നെ ച്ചുംബിച്ചുറങ്ങും
നിന്റെ .പാതിയടഞ്ഞ കണ്‍പോളകൾ തിരുമ്മിയടച്ചു
മരണത്തിന്റെ തണുപ്പുറഞ്ഞ
മറ്റൊരു കാലൊച്ചയ്ക്ക്കാതോര്ത്ത്
നിനക്ക് കൂട്ടായി ഞാനിരിയ്ക്കും..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ