2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

നിനക്കായ് (5)

 എന്നോ തകർന്നുടഞ്ഞ നമ്മുടെ കിനാക്കളുടെ വളപ്പൊട്ടുകൾ നിന്റെ മങ്ങി മാഞ്ഞ ഓര്മ്മകളുടെ ഏതു ചിപ്പിയ്ക്കുള്ളിലാണ് അടച്ചു വെച്ചിര്യ്ക്കുന്നത് ..എരിഞ്ഞടങ്ങുന്ന പകലുകളുടെയും ..വിട പറഞ്ഞകലുന്ന രാത്രികളുടെയും അനസ്യുതപ്രവാഹങ്ങൾക്കിടയിൽ എന്നെങ്കിലുമൊരിയ്ക്കൽ നീയതു തുറന്നു നോക്കിയിരുന്ന്വോ ? ..കനൽ നീറ്റിയ എന്റെ ചിന്തകള് ഇപ്പോൾ അവയെ ചുട്ടു പൊള്ളിയ്ക്കുന്നുണ്ടാവാം..ഓര്മ്മകളുടെ തിരയിളക്കങ്ങളിൽപെട്ട് ചാഞ്ചാടുന്നുണ്ട് മനസ്സ് എങ്കിലും ..മഞ്ഞുരുകുന്ന പുലരികളും ..പൊന്നുരുകുന്ന സന്ധ്യകളും .നക്ഷത്ര ശോഭയാർന്ന രാത്രികളും എന്നെ പുളകിതയാക്കുന്നില്ല ...മരണത്തിന്റെ മരവിപ്പുറയുന്ന കറുപ്പിന്റെ കരിമ്പടം പുതച്ചു ..ഇരുൾ വഴികളിലൂടെ തട്ടി തടഞ്ഞു അവ്യക്തമായൊരു നിഴൽ ചിത്രം പോലെ .................ഞാൻ ................

                                                            ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ