2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

നിനക്കായൊരു മഴഗാനം

മഴക്കാലമേ എന്‍റെ മനപ്പൊയ്കയില്‍ 
നിന്‍റെ മിഴിപ്പൂക്കള്‍ നീ നിറയ്ക്കു
നീല നിറച്ചാര്‍ത്തുമായ്
സ്വപ്ന മയില്‍ പേടകള്‍ 
പീലി വീശുന്ന താഴ്വരയില്‍ 

മൌനങ്ങള്‍ പാടുന്ന പാട്ടായി ഞാന്‍
നോവിന്‍റെ മാറാല മൂടുന്ന നിന്‍
മനസ്സിന്‍റെ തന്ത്രികള്‍ തഴുകി തലോടിയെന്‍
മാറോട് ചേര്‍ത്തുറക്കാം
നിന്നെയെന്‍ മാറോടു ചേര്‍ത്തുറക്കാം

ഒരു കുഞ്ഞു കുളിരാര്‍ന്ന കനവായി ഞാന്‍
ഒരു മാരിവില്ലിന്‍റെ ചിറകേറി ഞാന്‍
കരള്‍ നൊന്തു പാടും നിന്‍ കനിവൂറുംപാട്ടിനു
കാതോര്‍ത്ത് കൂട്ടിരിയ്ക്കാം എന്നും
കാതോര്‍ത്ത് കൂട്ടിരിയ്ക്കാം

ഷീജാ അനില്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ