ചന്ദനത്തിരി പുകയുന്ന തുളസിതറയിലെ
വിശുദ്ധിയ്ക്കൊപ്പം,വിടരാന്‍
രാപ്പൂക്കളുട സുഗന്ധം പേറി
മുന്നിലണയുന്നു സന്ധ്യ..
മഞ്ഞുപൊതിഞ്ഞ മലനിരകള്ക്കപ്പുറം
കൈവളകള്‍ പൊട്ടിച്ചിതറിച്ചു
തുള്ളിത്തിമിര്‍ക്കാന്‍ വെമ്പുന്ന
ഒരു മഴക്കാറിനൊപ്പം ആകാശച്ചെരുവില്‍
തെളിഞ്ഞു മറയുന്നുണ്ട് പാതിയും
മങ്ങിയചന്ദ്രശോഭ..
അങ്ങകലെ വാനം നെറുകില്
ചാര്‍ത്തിയ പൊട്ടുപോലെ
കണ്മിഴിച്ചു പുഞ്ചിരി തൂകി
ഏകയായൊരു നക്ഷത്രം
എന്നെ കൂട്ടിനായ് ക്ഷണിയ്ക്കുന്നുവോ.??
കടലാഴങ്ങളില്‍ നിന്ന് പിറവിയെടുത്തൊരു
കുളിര്‍ കാറ്റിനൊപ്പം കിനാവുകള്‍ക്ക്...
കൂടൊരുക്കി ചേക്കാറാന്
വെമ്പല്‍ കൊള്ളുന്നുന്ടെന്റെ ഹൃദയം..
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ