എഴുതി പൂർണ്ണമാക്കാൻ ഒറ്റക്കുത്തു മാത്രം ബാക്കിയായ ഒരു ചെറുകഥയിൽ നിന്നും ആശ്ചര്യ ചിഹ്നങ്ങളും വിസ്മയിപ്പിയ്ക്കുന്ന മുഹൂര്ത്തങ്ങളും സമ്മാനിച്ച് ജീവിതം വീണ്ടും തുടര്ക്കഥയാവുന്നു .ഒരു നന്ദിവാക്കു പോലും പറയാൻ കഴിയാതെ പോകുന്നൊരു സ്നേഹത്തിനു മുന്നില് ഞാൻ തീരെ ചെറിയൊരു കുഞ്ഞായി പകച്ചു നില്ക്കുംപോലെ .തോന്നുന്നു.പൊള്ളയായ പ്രഹസനങ്ങളിൽ സ്നേഹവും ബന്ധുത്വവും ചമച്ചെടുക്കാൻ തിരക്ക് കൂട്ടുന്ന നൂറായിരം മുഖങ്ങൾ.അവയ്ക്കിടയിൽ ജാതിയ്ക്കും മതത്തിനും കാലത്തിനും ദേശങ്ങൾക്കും അപ്പുറം സ്നേഹത്തിന്റെ നിഷ്കളങ്കതയുടെ ഒരു മുഖം .സ്വന്തമല്ലാതിരുന്നിട്ടും സ്വന്തമെന്ന അവകാശം പതിച്ചു തന്നു മകളല്ലാതിരുന്നിട്ടും മകളാക്കി മാറ്റി സ്നേഹത്തിന്റെ അധികാരത്താൽ ന്നെ ദുര്ബലയാക്കി സ്വന്തം വേദനകള്ക്കിടയിലും ന്നെ ചിരിപ്പിയ്ക്കാൻ ഞാൻ കരയാതിരിയ്ക്കാൻ വല്ലാതെ പാട് പെടുന്നു.
നിരീശ്വര വാദിയായ ന്റെ ഒരു സുഹൃത്തിനോട് ദൈവം ഉണ്ടെന്നു സ്ഥാപിച്ചെടുക്കാൻ വൃഥാ പരിശ്രമിയ്ക്കുമ്പോഴും ചിലപ്പോൾ ഞാൻ സ്വയം ചോദിയ്ക്കാറുണ്ട് ദൈവം ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ
?? ണ്ടെങ്കിൽ ആശ്രയമില്ലാത്തവരുടെ പ്രാർഥനകൾ ആലംബമില്ലാത്തവരുടെ വേദനകൾ ഇതൊക്കെ കേള്ക്കാതെ കാണാതെ കണ്ണടച്ചിരിയ്ക്കുവാൻ ദൈവത്തിനു കഴിയുമോ ??? അല്പം വൈകിപ്പോയെങ്കിലും ഉത്തരങ്ങൾ തേടിയെത്തിയിരിയ്ക്കുന്നു. .ദൈവം ഒന്നിനും നേരിട്ട് പ്രത്യക്ഷനാവണ്ടാ . .നന്മ നിറഞ്ഞ മനുഷ്യരെ ദൈവം തന്റെ സന്ദേശങ്ങൾ കൊടുത്ത് ഭൂമിയിൽ അയയ്ക്കുന്നുണ്ട് ..തുണയാവേണ്ടിടത്തു തുണയാവാനും സ്നേഹം നൽകേണ്ടയിടത്തു സ്നേഹമാവാനും വേദനകളിൽ ആശ്വാസമാവാനും ഒക്കെ .ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ ഒന്നായ എന്നെയും ദൈവം നെഞ്ചോട് ചേര്ത്തു പിടിയ്ക്കുന്നു എന്ന തിരിച്ചറിവാണ് ഇന്ന് ഏറ്റവും കൂടുതൽ എന്നെ സന്തോഷിപ്പിയ്ക്കുന്നത്.എന് നിട്ടും മനസ്സില് വേദനയുടെ ഒരു തരി ബാക്കി ഈ സ്നേഹത്തിനു കരുതലിനു ഞാൻ ന്താ പകരമായി കൊടുക്ക്വാ എന്നോർക്കുമ്പോൾ അറിയാതെ മിഴികൾ ഈറനാവുന്നു..
?? ണ്ടെങ്കിൽ ആശ്രയമില്ലാത്തവരുടെ പ്രാർഥനകൾ ആലംബമില്ലാത്തവരുടെ വേദനകൾ ഇതൊക്കെ കേള്ക്കാതെ കാണാതെ കണ്ണടച്ചിരിയ്ക്കുവാൻ ദൈവത്തിനു കഴിയുമോ ??? അല്പം വൈകിപ്പോയെങ്കിലും ഉത്തരങ്ങൾ തേടിയെത്തിയിരിയ്ക്കുന്നു. .ദൈവം ഒന്നിനും നേരിട്ട് പ്രത്യക്ഷനാവണ്ടാ . .നന്മ നിറഞ്ഞ മനുഷ്യരെ ദൈവം തന്റെ സന്ദേശങ്ങൾ കൊടുത്ത് ഭൂമിയിൽ അയയ്ക്കുന്നുണ്ട് ..തുണയാവേണ്ടിടത്തു തുണയാവാനും സ്നേഹം നൽകേണ്ടയിടത്തു സ്നേഹമാവാനും വേദനകളിൽ ആശ്വാസമാവാനും ഒക്കെ .ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ ഒന്നായ എന്നെയും ദൈവം നെഞ്ചോട് ചേര്ത്തു പിടിയ്ക്കുന്നു എന്ന തിരിച്ചറിവാണ് ഇന്ന് ഏറ്റവും കൂടുതൽ എന്നെ സന്തോഷിപ്പിയ്ക്കുന്നത്.എന്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ