2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

മഴ

കാതടപ്പിയ്ക്കുന്ന ആരവത്തോടെയാ ണിന്നു മഴ ..പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളികളും ഒന്നിച്ചു കൂടി ചാലിട്ടൊഴുകുന്ന കുഞ്ഞരുവികളായി രൂപം പ്രാപിച്ചു ഒഴുകി നീങ്ങുന്നു .ഓർമ്മകൾ കടം നല്കുന്ന ഈ സ്വാന്തനമഴയിൽ നനഞ്ഞു കുളിര്ന്നു മഴത്തുള്ളികളിൽ കണ്ണീരൂപ്പ് നിറച്ചു ഞാനും മറ്റൊരു മഴയാവുന്നു ..അങ്ങ് ദൂരെ ദൂരെ മഴവീഴുന്ന കുളത്തിന്റെ കൽപ്പടവുകളിൽ വളപ്പൊട്ടുകൾക്കും കടലാസ്സു വഞ്ചികൾക്കുമൊപ്പം നമ്മുടെ സ്വപ്നങ്ങളും മഴനനയുന്നുണ്ട് ..കുത്തിയോലിച്ചൊരു വെള്ളപാച്ചിലിൽ പൊടുന്നനെ കൈ വിട്ട കളിവഞ്ചി ആടിയുലഞ്ഞു ഒഴുകിമായുന്നത് കയ്യെത്തി പിടിയ്ക്കാൻ കഴിയാതെ പോയ ആ പഴയ നിസ്സഹായതയോടെ ഞാൻ ആ കൽപ്പടവുകളിൽ തനിച്ചിരിയ്ക്കാറുണ്ട് ഇന്നും. പച്ചച്ചായം പൂശിയ ചുവരുകളുള്ള പഴമയുടെ ഗന്ധമുള്ള മുറിയിൽ ജാലകങ്ങൾ തുറന്നിട്ട്‌ ഓർമ്മകളിൽ എന്നെ നിറച്ചു നീയും ഈ മഴ കാണുന്നുണ്ടാവാം ..നിനക്കൊപ്പം ഒരു മഴ നനയാനുള്ള സ്വപ്നം ഇനിയും ന്റെ മനസ്സില് ബാക്കിയാവുന്നതറിയാതെ..

ഷീജാ അനില്‍ 
                                                     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ