2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

സൗഹൃദം

കനലെരിയുന്ന ഓര്‍മകളെ മനസ്സിന്റെ ആഴങ്ങളില്‍ പുതച്ചുറക്കാന്‍ കിടത്തി പുഞ്ചിരിയ്ക്കുന്ന പ്രഭാത സൂര്യന്റെ പോന്കിരണങ്ങള്‍ക്കൊപ്പം വീണ്ടും പ്രത്യാശയുടെ ഒരു പുലരി കൂടി ..ഈ സൌഹൃദത്തിന്റെ തണല്‍ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ മെല്ലെ നടക്കുമ്പോള്‍ ഇടയ്ക്കെങ്കിലും നിറവാര്‍ന്ന സ്നേഹ സൌഹൃദങ്ങളുടെ ഒരു കുളിര്‍തെന്നല്‍ നമ്മെ തഴുകി കടന്നു പോകാറുണ്ട് ...അലോസരപ്പെടുത്തുന്ന ചിന്തകളും നൊമ്പരം കൊള്ളിയ്കുന്ന ഓര്‍മ്മകളും ചിലപ്പോഴെങ്കിലും ഈ സ്നേഹാരവങ്ങള്‍ക്കിടയില്‍ നമ്മള്‍ വിസ്മരിയ്ക്കാറുണ്ട് ..നന്മ നിറഞ്ഞ നല്ല സൌഹൃദങ്ങളാണ് നമ്മുടെ ജീവിതത്തിലെ ഏറ്റം വലിയ സമ്പാദ്യം ...അവര്‍ എതാപത്തിലും ഒപ്പം ഉണ്ടാകും അവരാണ് നമ്മുടെ പ്രിയപ്പെട്ടവര്‍ ..

                                                                          ഷീജാ അനില്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ