2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

മനസിലിതു വേനലാണ്

പണ്ടൊരിയ്ക്കൽ സ്നേഹത്തിന്റെ നിശാഗന്ധികൾ പൂത്തുലഞ്ഞിരുന്ന ഒരു താഴ്വാരത്തിലൂടെയാണ് ഇന്ന് മുഴുവൻ ഞാൻ സഞ്ചരിച്ചത് ..അവിടെ കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾ എനിയ്ക്ക് പ്രണയത്തിന്റെ കൊടും വേനൽ സമ്മാനിയ്ക്കുന്നു ..ഇലകൾ കൊഴിഞ്ഞടർന്ന മരച്ചില്ലകളിൽ കിളിയൊഴിഞ്ഞ കൂടുകൾ ..ഹൃദയത്തിൽ ശൂന്യതയുടെ നിഴൽ വിരിയിയ്ക്കുന്നു ..അകലെയേതോ മരച്ചില്ലയിൽ തനിച്ചായിപോയൊരു രാപ്പക്ഷി ദീനയായി തേങ്ങുന്നു .രാത്രിയുടെ കടന്നു വരവിനെ സ്വാഗതമോതി വഴി മാറുന്ന സന്ധ്യയോടൊപ്പം ഹൃദയത്തിലെ ഭ്രാന്തമായ ചിന്തകളെ അടര്ത്തിയെറിഞ്ഞു ..എനിയ്ക്കുമുറങ്ങണം.മനസ്സിലെ നൊമ്പരങ്ങൾ പൊൻതൂവലാൽ തഴുകിയുറക്കുന്ന പ്രകൃതിയുടെ മടിത്തട്ടിൽ ..രാക്കിളികളുടെ സംഗീതം കേട്ടു കാറ്റിന്റെ തലോടലേറ്റു നീ തന്ന സ്നേഹത്തിന്റെ ഓര്മ്മകളെ താലോലിച്ചു അങ്ങിനെയങ്ങിനെ ..ഷീജാ അനില്‍
                                                                           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ