ഒരു പൂവിന്റെ അത്ര പോലും ആയുസ്സില്ലാത്ത ജീവിതം വെച്ചാണ് നമ്മളൊക്കെ പലതും കാട്ടിക്കൂട്ടുന്നത് സ്വന്തവും ബന്ധവും സ്നേഹവും സൌഹൃദവും ഒക്കെ മറന്നു..പലപ്പോഴും മനുഷ്യൻ ഒരു വന്യ മൃഗത്തെക്കാളും അധപ്പതിയ്ക്കുന്നു പലതും വെട്ടിപ്പിടിയ്ക്കാൻ അനേകരുടെ ജീവിതങ്ങൾ ചവിട്ടിമെതിച്ച് നീതികേടിന്റെ വഴികളിലൂടെ നെട്ടോട്ടമോടുന്നു ....വാശിയും പകയും പിണക്കവും പരിഭവങ്ങളും ഒക്കെ മറന്നു നല്ല മനുഷ്യരായി ജീവിയ്ക്കുവാൻ ദൈവം നമുക്ക് ശെരിയും തെറ്റും വേർതിരിച്ചറിയാൻ കഴിയുന്ന പൊറുക്കാനും തിരുത്താനും കഴിയുന്ന ഒരു മനസ്സ് തന്നിട്ടുണ്ട് ..നമ്മിൽ എത്ര പേര് അതിനെ ശരിയായ വഴിയ്ക്ക് നയിയ്ക്കുന്നുണ്ട് ..ആരെയും സങ്കടപ്പെടുത്താൻ കഴിയാത്ത ഒരു ദിവസ്സമെങ്കിലും ഉണ്ടാവട്ടെ നമുക്ക് ..ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ