എനിയ്ക്കൊരിയ്ക്കലെങ്കിലും ഒന്ന് തിരികെ വരണമെന്നുണ്ട് ....മാമ്പൂക്കള്‍ പൊഴിഞ്ഞു വീണ നാട്ടിടവഴികളിലൂടെ നിന്റെ അരികിലേയ്ക്ക് ..നിന്റെ വിരല്‍തുമ്പില്‍ ഇറുകെ പിടിച്ചു .. മുഖത്തേയ്ക്കു മിഴികള്‍ നട്ടു നിന്റെ വാചാലതയ്ക്ക് കാതുകള്‍ നല്‍കി പുഴയിറമ്പിലൂടെ ഓടി നടക്കാന്‍ .നിന്റെ വാക്ചാതുരിയില്‍ കൌതുകം പൂണ്ടു നീ കാട്ടിത്തരുന്ന അത്ഭുതങ്ങളില്‍ വിസ്മയം പൂണ്ടു ....നിഷ്കളങ്കത നിറം നല്‍കുന്ന നിന്റെ പുഞ്ചിരിയില്‍ കുഞ്ഞു നൊമ്പരങ്ങള്‍ അലിയിച്ചു കളയാന്‍ അങ്ങിനെയങ്ങിനെ ....കാലത്തിന്റെ പടവുകളില്ലൂടെ വീണ്ടും സഞ്ചരിച്ചു കൌമാരത്തിന്റെ ഓര്‍മകളില്‍ പുസ്തകതാളുകള്‍..മാറിലടുക്ക ി വെയില്‍ ചാഞ്ഞ നടവഴികളിലൂടെ നിന്റൊപ്പം പതിയെ നടക്കാന്‍ ..പിന്നെ വിശേഷങ്ങള്‍ പങ്കു വെച്ച് പുഴയോരത്തെ മണലില്‍ ഇരിയ്ക്കാന്‍ ...
നീ പറയാന്‍ മടിച്ചതും ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചതുമായ എന്തോ ഒന്ന് എന്നും ബാക്കിയാവുന്നത് ഞാന്‍ തിരിച്ചറിഞ്ഞത് എത്രയോ വൈകിയാണ് ..ഇന്ന് ഞാനുണ്ടാവുമോ നിന്റെ ഹൃദയത്തിലെ മങ്ങിമായാന്‍ തുടങ്ങുന്ന ഓര്‍മകളില്‍ എവിടെയെങ്കിലും ..?..ചിതലരിയ്ക്കുന്ന ഓര്‍മ്മകളില്‍ ചികഞ്ഞു നോക്കുമ്പോള്‍ മങ്ങിയതെങ്കിലും നിന്റെ മുഖം സ്വാന്തനമാകുന്നുണ്ട് ഇടയ്ക്കെങ്കിലും ചില വേദനകളില്‍ ...ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ