വാനമുണരും മുന്‍പ് സൂര്യനുണരുന്നോരു
പൊന്‍ പ്രഭാതത്തിന്‍ ചിലമ്പൊലി കേട്ടു ഞാന്‍
മിഴിതുറക്കുന്നെന്റെ മുറ്റത്തു ചെമ്പകം
പുഞ്ചിരി തൂകുന്നു പിച്ചക പൂവുകള്‍
മകരക്കുളിര്‍ ചൂടിയെത്തുന്ന കാറ്റിന്റെ
ചിറകേറി വാനില്‍ വിരുന്നെത്തി തുമ്പികള്‍
പുല്‍ക്കൊടിത്തുമ്പത്തെ മഞ്ഞിന്കണം
സൂര്യ ചുംബനമേറ്റലിഞ്ഞില്ലാതെയാവു
മഞ്ഞുപൊതിഞോരു കൂടിനുള്ളില്‍ നിന്ന്
തലനീട്ടി മെല്ലെ കുറുകുന്നു പ്രാവുകള്‍
പൂക്കള്‍ക്ക് ചുറ്റും കരിനീല വണ്ടുകള്‍
തേന്‍ കുടിച്ചുന്‍മത്തരായി പറക്കുന്നു
ജാലകക്കാഴ്ച്ചകളില്‍ മിഴിനട്ടു നിന്ന് ഞാന്‍
ജീവിതപ്പുസ്തകം വീണ്ടും തുറക്കുന്നു
ഇനിയുമൊരു രാത്രി വരെ ജീവിതം നീക്കണം
ഇനിയുമൊരു പുലരിയെ
മോഹിച്ചുറങ്ങുവാന്‍.......
ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ