2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ഭൂമിയുടെ സ്വപ്നം

നിലാവിന്റെ നേരിയ മഞ്ഞാട ചുറ്റി

പകല്‍ നെയ്ത സ്വപ്‌നങ്ങള്‍ നെഞ്ചേറ്റി ഭൂമി 

ഒരുങ്ങി ഉറങ്ങാന്‍ തുടങ്ങുന്ന നേരം

പതിയെയൊരു കാറ്റിന്റെ നിസ്വനം കേട്ട്

പതുങ്ങി വിടരുന്നു കുറുമൊഴിപ്പൂക്കള്‍

മയങ്ങിയുണരുന്നു ഞാനുമെന്‍ മൌനവും..


ഷീജാ അനില്‍ 

                                   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ