മച്ചുള്ള വീടുണ്ട്
നിറമുള്ള തൊടിയുണ്ട്
നിറമുള്ള തൊടിയുണ്ട്
അമ്മിണി പശുവുണ്ട്
അമ്മിണി പശുവുണ്ട്
പൈക്കിടാവൊന്നുണ്ട്
പൈക്കിടാവൊന്നുണ്ട്
അമ്പലപ്പടവുണ്ട്
അമ്പലപ്പടവുണ്ട്
ചന്ദന മണമുണ്ട്
ചന്ദന മണമുണ്ട്
പടരുന്ന കാറ്റുണ്ട്
പടരുന്ന കാറ്റുണ്ട്
നിറയുന്ന വയലുണ്ട്
നിറയുന്ന വയലുണ്ട്
വയലേലപ്പാട്ടുണ്ട്
വയലേലപ്പാട്ടുണ്ട്
പാട്ടുകള്‍ പാടുന്ന
ചെറുമികള്‍ നൂറുണ്ട്
കുളിരുന്ന പുഴയുണ്ട്
നടുവിലൊരു തോണിയും
നടുവിലൊരു തോണിയും
അതിനുള്ളില്‍ അവളുണ്ട്
അതിനുള്ളില്‍ അവളുണ്ട്
തുഴയുവാന്‍ ഞാനുണ്ട്
തുഴയുവാന്‍ ഞാനുണ്ട്
കടവിലൊരു മരമുണ്ട്
കടവിലൊരു മരമുണ്ട്
നിറമാര്‍ന്നു നിറയുന്ന
നിറമാര്‍ന്നു നിറയുന്ന
പൂവുണ്ട് ശിഖിരത്തില്‍
പൂവുണ്ട് ശിഖിരത്തില്‍
കിളിയുണ്ട് കൂടുണ്ട്
കിളിയുണ്ട് കൂടുണ്ട്
കൂട്ടിലായ് കിളികള്‍ തന്‍
കൂട്ടിലായ് കിളികള്‍ തന്‍
അട വെച്ച സ്വപ്‌നങ്ങള്‍
അട വെച്ച സ്വപ്‌നങ്ങള്‍
വിരിയാനിരിപ്പുണ്ട്
വിരിയാനിരിപ്പുണ്ട്
ക്ഷണമുണ്ട് നിങ്ങള്ക്ക്
ക്ഷണമുണ്ട് നിങ്ങള്ക്ക്
ഗ്രാമത്തിലെയ്ക്കെന്റെ
ഗ്രാമത്തിലെയ്ക്കെന്റെ
..
നന്മ വറ്റും മുന്‍പ് വന്നു പോകു...
നന്മ വറ്റും മുന്‍പ് വന്നു പോകു...

avide evidaa vayal
മറുപടിഇല്ലാതാക്കൂ