2014 ഒക്‌ടോബർ 26, ഞായറാഴ്‌ച

പ്രാര്‍ത്ഥനാഗാനം



കാല്‍വരി ക്കുന്നിലെ നാഥാ 
കാരുണ്യമേകുന്ന നാഥാ 
സ്നേഹമാം, നാഥാ, ത്യാഗമാം നാഥാ 
സ്നേഹ സ്വരൂപനാം യേശു നാഥാ 

മുള്‍ക്കിരീടം നീ കനിഞ്ഞേകിയെങ്കിലും
മനമിടറാതെ ഞാന്‍ ശിരസ്സിലേറ്റി
പദമിടറാതെ ഞാന്‍ ചുവടുകള്‍ വെയ്ക്കുന്നു
പദതാരി ല്‍ മെഴുതിരിയായലിയാന്‍

കണ്കോണിലുറയുന്നോരലിവിന്‍റെ കടല്‍ ചുണ്ടില്‍
അഴകുള്ള പുഞ്ചിരിയായ്‌ വിരിയ്ക്കും നാഥാ
എന്‍ വഴിത്താരയില്‍ നിന്‍ സ്നേഹ വായ്പ്പിന്‍റെ
നിറദീപനാളങ്ങള്‍ പ്രഭ യേകണേ

ഷീജാ അനില്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ